STORYMIRROR

Richu Mary James

Others Children

3  

Richu Mary James

Others Children

മകൾ

മകൾ

1 min
213

അവൾ കണ്ട സ്വപ്‌നങ്ങൾക്കു വഴികാട്ടിയാകണം

എനിക്കെന്നുമൊരു നല്ല അമ്മയായി.

ആകാശം അവളെ തൊട്ടുണർത്തണം

ഒരു കുഞ്ഞു മാലാഖയെന്നപോൽ.


അറിയാതെ പറ്റുന്ന തെറ്റുകൾ ഒരു

ചെറുപുഞ്ചിരി ആക്കി മാറ്റി വെക്കാം നമുക്കിന്നു .

മുഖമൊന്നു വാടുമ്പോൾ, അമ്മയുണ്ടെന്ന

ധൈര്യം കൊടുക്കണമെൻ കുഞ്ഞി മനസ്സിനായി.


ഒരു കുഞ്ഞു മധുരം പോലും പങ്കുവെക്കാൻ പഠിപ്പിക്കണം.

ഓരോ അരിമണിയിലും തൻ്റെ

പേരുണ്ടെന്നതും പഠിപ്പിക്കാൻ എനിക്കാവണം.

പ്രകൃതിയെന്നും അവൾക്കൊരു കൂട്ടായി നിന്നിടേണം….



Rate this content
Log in