STORYMIRROR

Pramod Poduval

Inspirational Others Children

4  

Pramod Poduval

Inspirational Others Children

സാന്ത്വന ഗീതം

സാന്ത്വന ഗീതം

1 min
394

നിറയുകയാണോ കണ്ണുകൾ,

വീണ്ടും നനയുകയാണോ

കവിളുകൾ മൂകമായി, മോഹഭംഗമാകും 

കാർമുകിൽ ഇനിയും പടരുകയോ?

നിറയുകയാണോ കണ്ണുകൾ, 

പൊട്ടിക്കരയുകയാണോ എൻ്റെ മകൾ


പൂനിലാ കൈകളാൽ നിന്നെ

തലോടുവാൻ ഞാനിതാ രാവിൽ

കാത്തിരിപ്പൂ,ഈ കാർമുകിൽ

മാലകൾക്കപ്പുറത്തായ്പൂമര-

ചില്ലകൾക്കിടയിൽ ഞാനിതാസാന്ത്വന

മർമ്മരമായീ നിൻഏകാന്തതയുടെ വീഥികളിൽ


നിറയുകയാണോ കണ്ണുകൾ, 

വീണ്ടും പകരുകയാണോ

മാനസംമൂകമായി മോഹഭംഗമാകും

കാർമുകിൽ ഇനിയും പടരുകയോ?

വേദനതൻ പൊരിവെയിലിൽ

നിനക്കായ്കുളിരോർമ്മതൻ തേന്മഴയാകാം


ഞാൻ സാന്ത്വന സ്പർശം നൽകിടാം

സ്വപ്നങ്ങൾ നെയ്തോരാക്കാലം

നിൻെറ ലക്ഷ്യത്തിലേക്ക് തുറന്നിടാം,

നീശക്തയായ് കാണുവാനാശയെന്നിൽ

നിറയുകയാണോ കണ്ണുകൾ, 

വീണ്ടും തിരയുകയാണോ എന്നെ നീ?


മൂകമായി മോഹഭംഗമാകും 

കാർമുകിൽ ഇനിയും പടരുകയോ?

നിൻഭാവം കാണുവാൻ പിന്നാച്ചിരികാണാൻ

ഓടിയൊളിച്ചതന്നോർമയില്ലെ?

പിന്നെ വാരിപ്പുണർന്നതോർമയില്ലെ?

ഇന്നുമാ കളിയിലാണൊന്നു ഞാൻ കാണട്ടെ

 

പുഞ്ചിരി തൂകുകയെൻ്റെ കുട്ടി,

നിന്നെ കെട്ടിപ്പുണരട്ടെ തേൻ നിലാവായ്.

നിറയരുതിനിയും കണ്ണുകൾ, വീണ്ടും വിതുമ്പരുതെ

നീ എൻ മകളെ.പൂക്കളായ് നിലാക്കൈകളായ്

എന്നും കൂടെയുണ്ടോമനെ നിൻ്റെയച്ഛൻ

നിറയരുതിനിയും കണ്ണുകൾ,

വീണ്ടും വിതുമ്പരുതെ നീ എൻ മകളെ.


Rate this content
Log in

Similar malayalam poem from Inspirational