Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Inspirational

4.5  

Binu R

Inspirational

വന്ദേ മാതരം

വന്ദേ മാതരം

1 min
330


എഴുപത്തഞ്ചാം വാർഷികം കൊണ്ടാടും 

ഭാരതം

അഖിലസാരമൂഴിയിൽ 

സാഗരവും ഹിമവാനും

തീർത്തൊരു കാവലാളിൻ

നനുത്ത നിസ്വനം നിറയും പുലരിയിൽ, അഭിമാനമോടെ പാടിടാം 

ഏകസ്വരത്തിൽ, വന്ദേ മാതരം.... !


ഭരതൻ വാണീടും വങ്കനാടിൻ

അഭിമാനസ്വരം വാനംമുഴുക്കയും മുഴങ്ങുന്നൂ 

ജയിക്ക കാവലാളാരേ!

ജയിക്ക ജയിക്ക കൃഷിവലരെ!

നമ്മൾ നെഞ്ചുവിരിച്ചു 

വാനത്തിലേക്ക് കൈയുയർത്തി 

ഉറക്കെയുറക്കെ പാടിടാം ,

വന്ദേ മാതരം.. ! വന്ദേ മാതരം!


അഭിമാനത്വരനിറയും നാടിൻ നന്മയിൽ

സൂര്യനസ്തമിക്കാത്ത 

നാടിൻ

ബൂട്ടുകൾക്കടിയിൽ 

ഞെരിഞ്ഞമർന്നദിനങ്ങളിൽ

മഹാത്‌മാവിൻ നൽചൊല്ലുകളിലൂടെ 

നാം നേടിയെടുത്തതാം പരതന്ത്ര്യത്തിൻ 

ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞതാം, 

ആഘോഷത്തിൻ സുദിനം, വന്ദേ മാതരം... ! 


Rate this content
Log in

Similar malayalam poem from Inspirational