Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Inspirational

2.5  

Binu R

Inspirational

കുടിനീർ

കുടിനീർ

1 min
266


കുപ്പിയിൽ കുടിനീരൊരുക്കും 

മർത്യൻകാണാതെപോകുന്നുവോ 

ഭൂമിയിൽ അന്തർലീനമായിരിക്കുന്ന 

കുടിനീരിൻ ദൗർലഭ്യം...!


മഴ ആകാശത്തിന്നങ്ങേയറ്റത്തു -

നിന്നും ഒളിഞ്ഞു നോക്കുന്നു,

മണ്ണിൽ, മർത്യൻ ജലത്തിനായ്

നെട്ടോട്ടമോടുന്നതും കണ്ട്

പ്രകൃതി വരളാൻ കാരണഭൂതരായവരെ 

കണ്ട് പരിഹാസപൂർവ്വം... !


അപൂർവ്വമാമൊരുകഥകേൾക്കാൻ

കാത്തിരിക്കുന്നൂ കുഞ്ഞുമക്കൾ ഇവിടെ, 

ജലം നിറഞ്ഞൊരു പുഴയൊഴുകിയെ-

ന്നൊരു കൗതുകം കേൾക്കാൻ,

മാനസസരോവരം എന്നപോലൊരു - മിത്തുകേൾക്കാൻ... !


ഹൃദയസരസ്സിലൊരായിരം 

കനവുമായി കാത്തിരിക്കുന്നൂ,

പ്രകൃതിസ്നേഹികളും കവികളും, മാനത്തുനിന്നുമുതിരുന്ന

ജലനീർക്കണങ്ങൾക്കായ്‌,മലമുഴക്കി -

യാകും വേഴാമ്പലിനെപ്പോലെ... !


മരങ്ങളുംപുല്ലുകളുംവിത്തുകളും

കിളികുലജാലങ്ങളും, കാത്തിരിപ്പുണ്ടിവിടെ,

ഈ ചൂടിൽ നിന്നും മുക്തിനേടുവാൻ,  

ഒരു മഴക്കായ്, കുടിനീർ നേടുന്നതിനായ്... !


Rate this content
Log in

Similar malayalam poem from Inspirational