STORYMIRROR

Jyothi Kamalam

Inspirational

3.4  

Jyothi Kamalam

Inspirational

സ്വന്തം തന്ത്രം

സ്വന്തം തന്ത്രം

1 min
337


കൂട്ടിലെ ആനന്ദം നിർവികാരം ശൂന്യം 

പറന്നുയരാൻ വെമ്പുന്ന കുതിപ്പുകൾ…


ഇണയെതിരയാൻ കെൽപ്പുള്ള ഉണർവുകൾ …

പഠനവഴി തിരയാനും ചക്രവാളം പുല്കാനും;


എങ്ങും തളയ്ക്കാത്ത കാൽകൊലുസുകൾ

പേറ്റുനോവില്ലാ സ്വാതന്ത്ര്യം…


ഹനിക്കുന്നതൊക്കെയും ഹരിക്കാനും ഹേതു നീ

ആത്മനിന്ദ ഉടച്ചു മുന്നേറും നവലോകം


ഉണ്ടതിൽ നഷ്ടരേഖകൾ മുതൽക്കൂട്ടും നാരീരത്നങ്ങൾ

ദേഹവും ദേഹിയും വിട്ടെറിഞ്ഞ മുറിപ്പാടുകൾ …

 

കണക്കില്ലാ കാലത്തിൻ യവനിക മറയുന്നു

നാരീ വിലാപം പഴങ്കഥപുരാണം…


ഊറ്റം കൊള്ളും പുതുവഴി തെളിയുന്നു…

മുന്നേറൂ സോദരീ ചിറകുകൾ ഉയർത്തി വാനിൽ.


Rate this content
Log in

Similar malayalam poem from Inspirational