STORYMIRROR

Jyothi Kamalam

Horror Romance Fantasy

4  

Jyothi Kamalam

Horror Romance Fantasy

“ചാരുലത”

“ചാരുലത”

1 min
469

ഉത്രാടദീപ ശോഭയിൽ കണ്ടവൻ ഏഴഴകുള്ള പവിത്രമുഖം

കോരിച്ചൊരിയുന്ന പുതുമാരി തീർത്തവൾ

ഒരു വസന്തത്തിന് പിറവിക്കായി

പിന്നെയും ആ മുഖം പലകുറി ദർശിച്ചു മിന്നുന്ന മാത്രയിൽ പോയ് അകന്നു .

 

അമ്പലപ്രാവിൻടെ വെണ്മയും ശുദ്ധിയും

കൺകോണിലെന്നുമൊളിപ്പിച്ചവൾ

കടവിലെ നീലത്താമര പുഷ്പങ്ങൾ പലകുറിയായവൻ വച്ചുനീട്ടി.


‘ചാരുലത’യെന്നു പേരും ഉരച്ചവൾ

ഓടിയകന്നു തെല്ലു നാണത്തോടെ

തെച്ചിക്കാവിലെ ഞാവൽ മരച്ചോട്ടിൽ

രണ്ടിണക്കുരുവികൾ കൊക്കുരുമ്മി

നല്ല നുണക്കുഴി കവിളിലെ മറുകിലായി സ്വർണ്ണവർണ്ണശോഭ കണ്ടവനും


തറവാടിൻ പൂജക്കായി എത്തിയ ഇളമുറ പൊടിമീശക്കാരൻ ഹൃദന്തം നല്കീ

മുടങ്ങിയ പൂജയും ഒരു വ്യാഴവട്ട ഹോമവും എല്ലാം തകൃതിയായി സേവയായി...

ഉത്സവപ്പത്താംനാൾ പൂക്കുല തുള്ളിച്ചു രുദ്രയക്ഷി സാമിപ്യം മേൽ തെളിഞ്ഞു.

 

നിദ്രാവിഹീനനായി അക്ഷമനായി എന്തിനോ ഹൃദന്തം വരിഞ്ഞമര്ന്നു.

അന്നവളെയാവാഹിച്ചു കുറ്റിമുല്ലത്തറയിൽ

പിന്നെന്നും പൂത്തുലഞ്ഞവൾ സുഗന്ധം ചൊരിഞ്ഞു


ഒരു രാവിൽ നിദ്രയിൽ അവനും തൊടികൾ താണ്ടി

ആശ്ലേഷിച്ചു തൻ ജലകന്യകയെ!!!


Rate this content
Log in

Similar malayalam poem from Horror