"മിഴിയോരം"
"മിഴിയോരം"
ആലിൻതറയിലും അമ്പലമുറ്റത്തും ഞാൻ തിരഞ്ഞു ദിനം തീക്ഷ്ണമായി...
ആവില്ല കണ്ണാ നിനക്ക് മായാൻ എന്നിലെ ചോദ്യശരങ്ങൾ കൊയ്യാൻ...
ഒരു നൂറു സന്ദേഹം …ഒരു നൂറു സന്താപം …എന്തെ നീ മൗനിയായ് മാഞ്ഞകന്നു…
“മാരിക്കാലം” എന്ന കെട്ടകാലം...ഉറ്റവരെ പ്രിയമായവരെ.... എന്തേ നീ കനിവില്ലാ തട്ടിയകറ്റി …ആത്മാവിൽ വേദനയും നിറച്ചു്…
നിന്നെ ഞാൻ പൂകില്ലാ ഇനി ഒരു നാളും... നിനക്കായി നീട്ടില്ല ഒരു ചെരാതും
എന്തിനീ പുകയുന്ന ശേഷിപ്പുകൾ എന്നോടോ പിന്നെയീ മൗഢ്യത്തരം…..
പൊടുന്നനെ വീശിയ കാറ്റിനൊപ്പം എത്തീ മണിത്തേരിൽ “അമ്മ” തന്നെ...
പാൽവർണ്ണം വിടർത്തുന്ന നൽപുഞ്ചിരി അകെ പ്രസരിച്ചൂ സൗഗന്ധികം…
വിണ്ണിലെ പൊയ്കയിൽ തെളി നീരിൽ പായുന്ന കുഞ്ഞിളം പരൽമീനായ് എൻമാനസം
അറിഞ്ഞീലാ ഞാൻ ഒരു മാത്ര പോലും …കണ്ടീല ഒരു നിലാ കനവ് പോലും…
തൊടിയിലെ ചെമ്പകം
ഒരു കുന്നു പൂവിട്ടു; ദേവദാരു തൂകി നൽസുഗന്ധം…
പുഞ്ചിരിച്ചു അവർ രണ്ടു പേരും മെല്ലെ തലോടി എൻ മൂര്ദ്ധാവിങ്കൽ …
കനിവില്ലാ ലോകത്തെ പിന്നിലാക്കി അന്ന് ഞാൻ പൂകി അമർത്യലോകം…
കുഞ്ഞേ കഴിഞ്ഞു ഈ ജന്മത്തിലെ മുജ്ജന്മ സുകൃതമായുള്ള കാലം...
ഇനി ഞാൻ അലിയുന്നു പരമാത്മാവിൽ ചൈതന്യം കുടികൊള്ളും ആത്മരൂപം
സന്ദേഹം വേണ്ട എള്ളോളം പോലും;
നിന്റെ ഭൂതം-ഭാവി-വർത്തമാനം എല്ലാം ഞാൻ കാണുന്നു പൊൻവിളക്കായ്….
ഞാനുണ്ട് കുഞ്ഞോളെ നിൻനിഴലായ് ….പതറാതെ പൂകുക പടികളെല്ലാം...
പിന്നെ ഒരു കാകനായി പറന്നകന്നു ആകാശ മേഘവനസീമയിലേക്ക്.....
ക്ഷണനേരം നോക്കവേ മയില്പീലിത്തുണ്ടുകൾ പഞ്ചവർണ്ണം കാട്ടി മെല്ലെ പാറി...
ആകാശത്തേരിൽ വിടചൊല്ലി മാതൃത്വം രണ്ടിറ്റു കണ്ണീർകണം ബാക്കിയായ്......
രണ്ടിറ്റു കണ്ണീർകണം ബാക്കിയായ്......