STORYMIRROR

Jyothi Kamalam

Action Thriller Children

4  

Jyothi Kamalam

Action Thriller Children

"സ്നേഹനിലാവ്"

"സ്നേഹനിലാവ്"

1 min
319

കാട്ടല്ലേ കുറുമ്പ് ഉണ്ണീ ...

അരുതേ ചീന്തല്ലേ പട്ടു പരവതാനി ...

ഉണ്ണിവയർ നിറയട്ടെ പാല് മോന്തണം അരച്ചാണേലും...

നിദ്രവിട്ടു നീ ഇങ്ങനെ മണ്ടിയാലയ്യോ

എന്ത് കഥ നീ ക്ഷീണിതനാവുമുടൻ

അരിശം പിടിച്ചമ്മ മാറോടണച്ചോതി

കുതറിയോടി പിന്നൊരു പട്ടുപൂമ്പാറ്റയെ ചുറ്റി…

 

നെടുവീർപ്പിട്ടു 'അമ്മ തൻ പൈതലെ നോക്കി

ഓർത്തെടുത്തൂ പിന്നെയാ ദുർദിനം 


അറിയുന്നോ നീ അന്നെൻ സാഹസം കുഞ്ഞേ

അന്നൊരു ദിനം കാഞ്ഞവയർ പേറി

കുതറി കയറി ഞാൻ മെല്ലെ പടവുകൾ

പിടിവിട്ടു തെന്നിയകന്നു തടിക്കോലും 

നിരത്തുകൾ ശൂന്യം കൈകാലുകൾ പാളുന്നു ...

പൊള്ളുന്ന വെയിലിൽ മിടിക്കുന്നു ഹൃദന്തം...

ഉദരം പേറും പൊന്നോമന

അലറിക്കരഞ്ഞു ഞാൻ അയ്യോ കരുണാമയ …


അയച്ചോ സ്വർഗദൂതൻ …..

തരുണനെ കണ്ടു താഴെ

കണ്ണിലൊരു വെണ്മപ്രഭ വിണ്ണിലെ കനിവാര്ന്ന നാഥൻ

കണ്ണുകൾ ഉടക്കി തരുണന്ടെയും

തന്നെ നോക്കി മിഴിവാർന്ന ഹൃദയ തന്ത്രികൾ തേങ്ങി

ജീവനായ്‌ മല്ലിടും മാർജാരനെ കണ്ടവൻ

കൂകി വിളിച്ചു തൻ സതീർഥ്യനെ

പൊന്തിച്ചൂ ഏറ്റിയ വിരിപ്പ പിന്നെ

ധൈര്യം പകർന്നൂ കൺകോണിലൂടെ

പിന്നെ കുതിച്ചൂ ഞാൻ നിലം തൊടാനായ്…


കാണികൾ ഹരമേകി ആർപ്പുവിളിയുയർന്നു

പുതുജീവൻ പിന്നെയും പിച്ചവെച്ചു

കഥയറിയും നാടിൻ രക്ഷാധിപൻ …

എത്തീ കുറിമാനവും സമ്മാനവും


അന്ന് ഞാൻ എത്തി കോടീരസമക്ഷo

അല്ലലില്ലാ നിന്നെ പെറ്റുപോറ്റി

നീ എന്നും കണ്മണി …സ്നേഹത്തിൻ പൊന്മണി …

സഹനത്തിൻ ഉറവയും പൊൻകുരുന്നേ…


വന്ദിക്കാം നാടിനെ രാജനെയും ….

നന്മയുറയും മാനവകുലത്തിനെയും 

അമ്മതൻ അതിജീവനം അറിയാതവൻ

ചാടിയും കുതറിയും മാണ്ടുറങ്ങി ….

വെള്ളക്കുപ്പായത്തിൻ വശ്യതയിൽ….



Rate this content
Log in

Similar malayalam poem from Action