നിനക്കു കീഴിൽ
നിനക്കു കീഴിൽ
അഗ്നി, തീജ്വാല പോലെ കത്തുന്ന അർക്കന്റെ താപമതു -
ഹാ…. ക്ഷമിപ്പിൻ ക്ഷമ ശീലനു സഹിക്കുവാൻ പ്രപഞ്ചത്തിൻ മക്കൾക്കു സാധ്യമല്ല !
ഭൂമിതൻ മുഴു പാനീയത്തെ കവർന്നെടുക്കുന്ന അർക്കാ…..
ഉരുകുന്നു നിൻ അണികൾ നിൻ രശ്മികളിൽ
നീ പടച്ചുവിടുന്ന, നിൻ താപത്തെ ക്ഷമിക്കാൻ
കാലികൾക്കും സൃഷ്ടികൾക്കും സാധ്യമല്ല !
മുണ്ഡനാം ഭൂമിക്കുമേൽ നിൻ ശിക്ഷ കഠിനമാണ്
നിനക്കു കീഴിൽ ഉരുകുന്ന ബല്യങ്ങളെ കണ്ടു നീ,
നിൻ അലിവാർന്ന കരങ്ങളാൽ പ്രബഞ്ച തൻ
മക്കൾക്കു മേൽ നിൻ തണലേകൂ…
ഹരിത നിത്യമാം ഇവിടമേൽ ജീവിതം
തെന്നിനീക്കവേ അരുതർക്കാ നിൻ ശിക്ഷ
നരകത്തുല്യമാം ജീവിതമിവിടമിലവർ
അലയുന്നവർ ഒരു തുള്ളി ദാഹ ജലത്തിനു വേണ്ടി
നീ ഊറ്റിയെടുത്ത ദാഹജലം നീ തന്നെ
Cove
ഉറവിടം നൽകണമർക്കാ ആ പ്രപഞ്ചത്തിൽ
പിണങ്ങിനിക്കരുതർക്കാ നീയാണവർക്കു
ഹരിതം പുതപ്പിക്കേണ്ടത്, ജലം നൽകേണ്ടത്
