എവിടെ? എങ്ങനെ?
എവിടെ? എങ്ങനെ?
ചലനമറ്റു കിടക്കുന്ന യുവതിക്കു പകരമായി
ചലിക്കുന്ന നയനങ്ങളാൽ
ഇരുളിന്റെ യാമങ്ങളിൽ
എനിക്കൊന്ന് കരയണം പക്ഷേ,
ഭയമെന്ന ഭയാനകത എന്നെ അകറ്റുന്നു
യൗവ്വനം തുളുമ്പുന്ന യുഗമായതിനാൽ
നെഞ്ചിൽ തറച്ച ആസന്തുഷ്ട്ടിയുടെ
കരിനിഴലിന്റെ ഉന്മൂലനത്തിനാൽ
എനിക്കൊരു ചോദ്യമുന്നയിക്കണം പക്ഷേ,
പിടക്കുന്ന ജീവന്റെ ചുണ്ടുകൾക്കു
മേലിവിടെ വിലക്കുവീണിരിക്കുന്നു !
നരക ജീവിതത്തിൽ നിന്നും
യുവത്വമുല്ലസിക്കാനും സമാധാനത്തിനും വേണ്ടി
എനിക്ക് രക്ഷപെടണമെന്നുണ്ട്
പക്ഷെ, എങ്ങനെ? എങ്ങോട്ട് ?
