ഇവിടം സുന്ദരം
ഇവിടം സുന്ദരം
പാതിരാ നേരത്ത് ആകാശ ലോകം
അത്യുന്നതിയുടെ സൗന്ദര്യത്തിന്റെ
വശ്യ ശില്പിയാണെന്ന് പലപ്പോഴും
പാതിരാ കാഴ്ചകളിൽ തോന്നിയിട്ടുണ്ട്
എന്നാൽ,
ആകാശ ലോകത്തിലൂടെ സഞ്ചരിച്ചപ്പോൾ
ആകാശത്തെ തോട്ടുനിന്നപ്പോഴും
ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ പ്രേരിപ്പിക്കുന്ന
എന്തോ ദൈവം ഭൂമിയുടെ പ്രകൃതിക്കു മേൽ
കനിഞ്ഞേകീട്ടുണ്ട്
