താലി
താലി
നീറി പുകയുന്ന ചുമരുകൾക്കുളിൽ
നിനക്കായി വിഭവങ്ങളൊരുക്കുമ്പോൾ,
കൈ വെടിയില്ല എന്ന വിശ്വാസം,
ഓരോ സന്തോഷ ദിന രാത്രങ്ങളിലും
കുടെ കൂട്ടായി ഉണ്ടാവുമെന്നുള്ള വിശ്വാസം,
സ്വജീവിതം നിനക്കായി നീക്കിയപ്പോൾ
സദാ സമയവും താങ്ങായി തണലാവുമെന്ന വിശ്വാസം
ജീവിത പങ്കാളി എന്ന പട്ടമണിയുമ്പോഴും
കട്ടക്ക് കൂട്ടിനുണ്ടാവുമെന്ന വിശ്വാസം
ദുഃഖം, ഭയവും രാത്രങ്ങളിൽ എന്റെ ആശ്രയനായി
മുമ്പിൽ ധീരനായി കാക്കുമെന്ന വിശ്വാസം
നീ എൻ കഴുത്തിൽ കെട്ടിയ താലി നൽകുന്ന
വിശ്വാസമാണ് .

