ഇനി വേണമൊരു കുമ്പസാരം
ഇനി വേണമൊരു കുമ്പസാരം
മനുഷ്യാ, നിൻ മർത്യ രക്തത്തിൽ കലർന്നും
മനുഷ്യാ തൻ ഭൂതായുസ്സിൽ മറഞ്ഞ ഹീന കർമങ്ങളിൽ
മാനവ കുലത്തിൽ അടക്കിവാണിരുന്ന
ഹീനമാണുവിനെ വിമുക്തമാക്കനും ദൈവാദീനത്തിൽ നിന്നും
മനീഷി തൻ തിന്മത്തൻ ശിക്ഷയാണോ ?
മഹിമയിൽ നിർമ്മിച്ചീ ലോകത്തെ ഹീനമാക്കീ
മുഴു ജീവുകളേയും കൊന്നൊടുക്കിയില്ലേ…
മനുഷ്യാ നിൻ ദൈവത്തിൻ പക്കലിൽനിന്നുമൊരു
മഹാ വിപത്താണീ മാരീ…
മുഴു ലോകത്തെ മലിനമാക്കിയും നിശ്ചലമാക്കിയും
ഈ ഭൂമി സംഹാരതാണ്ഡവമാടിയപ്പോൾ മറന്നുപോയില്ലയോ നിൻ ദൈവത്തെ?
അതിനാൽ മനുഷ്യാ നീ ദൈവത്തിൻ ലോക്കിലാണ്
മാനവ സമൂഹമേ നിനക്ക് കുമ്പസാരിക്കാൻ സമയമായി
