STORYMIRROR

Divya Sathyan

Tragedy Others

4  

Divya Sathyan

Tragedy Others

പ്രളയജലത്തിന് പറയാനുള്ളത്

പ്രളയജലത്തിന് പറയാനുള്ളത്

1 min
321



പ്രണയമായിരുന്നു എനിക്ക് മഴയോട്.. 

ഇറ്റിറ്റുവീഴുന്ന ഓരോ തുള്ളിയിലും 

ഞാൻ ആ പ്രണയം അറിഞ്ഞിരുന്നു.. 


എന്നാൽ മനുഷ്യനെപ്പോലെ 

മഴയും എന്നെ ചതിച്ചിരിക്കുന്നു.. 

പ്രണയം പ്രളയമായിരിക്കുന്നു.. 

ഒരുതുള്ളിക്ക് ഒരുകുടമല്ല.. 

പലതുള്ളിക്ക് പെരുവെള്ളമായിരുന്നു.


നാടും നഗരവും 

എന്തിന് എന്റെ വീടും 

ആ പ്രളയജലത്തിൽ ഇല്ലാതായിരിക്കുന്നു.


ആരെയാണ് കുറ്റംപറയുക .. 

മഴയെയോ.. അതോ പ്രളയത്തിനെയോ.. 

കുറ്റവാളികൾക്കും പറയുവാനുണ്ടാകും.. 

ഒന്നുചോദിച്ചാൽ...

പ്രളയജലത്തിനും പറയുവാനുണ്ടാകും. 


ഉറ്റവരെ നഷ്ടമായവരുടെ 

കണ്ണീരിന്റെ കഥ.. 

തകർന്ന സ്വപ്നമാളികയിൽ തളംകെട്

ടികിടക്കുന്ന

 പ്രവാസിയുടെയും, വിശപ്പറ്റിയ കർഷകന്റെയും 

ഉപ്പ്കലർന്ന വിയർപ്പിന്റെ കഥ.. 


ജീവിച്ചു കൊതിതീരാത്തവരുടെ 

ജീവന്റെ തുടിപ്പുണ്ട് ഓരോ തുള്ളിയിലും .. ഒഴുകി ഒഴുകി നടക്കുന്നു.. 

പാത്രങ്ങൾ , പട്ടുസാരികൾ, കുട്ടിയുടുപ്പുകൾ , കുഞ്ഞുപുസ്തകങ്ങൾ.. 


ഓമനിച്ചുവളർത്തിയ ഓമന മൃഗങ്ങൾ കയറിൽ തൂങ്ങിയാടുന്ന.. 

ഉപേക്ഷിച്ചു പോയവർക്കറിയില്ല ഉപേക്ഷിക്കപ്പെട്ടവന്റെ അവസ്ഥ.. 

മണിമാളികയിലിരിക്കുന്നവനറിയില്ല 

കുടിക്കാൻ വെള്ളമില്ലാതെ വെള്ളത്തിലായവന്റെ ജീവിതം.


തോരാതെ പെയ്യുന്ന മഴയും.. 

തീരത്തെ പെയ്യുന്ന കണ്ണുനീരും.. 

പ്രളയജലത്തിൽ മുങ്ങിപ്പോയ ജീവിതങ്ങൾ

കടലാണോ കരയണോ എന്നറിയാൻ കഴിയാതെ

ഇന്നും മുങ്ങാങ്കുഴിയിടുന്നു.. 


Rate this content
Log in

Similar malayalam poem from Tragedy