STORYMIRROR

Divya Sathyan

Romance Others

4  

Divya Sathyan

Romance Others

ഓർമ്മത്തുള്ളികൾ

ഓർമ്മത്തുള്ളികൾ

1 min
405



മാനവും മനസ്സും

കാർമേഘത്താൽ മൂടികഴിഞ്ഞിരിക്കുന്നു.

പെയ്യുവാൻ വിതുമ്പി നില്ക്കുന്ന മഴയും കൂടെ എന്നിലെ ഓർമ്മകളും..

പെയ്തൊഴിഞ്ഞ മഴയെയോർത്ത് മരച്ചില്ലകൾ കരയാറുണ്ട്....


ഒരു വേനലിനപ്പുറം

ആ കണ്ണീർതുളളികൾ വറ്റും..

ഓർമ്മകളെല്ലാം മറക്കും..

എന്നാൽ ചില ഓർമ്മകൾ അങ്ങനല്ല മരണത്തിനുമപ്പുറമാണ്..


മുങ്ങിപ്പോയ കളിവള്ളം..

ഓർമ്മത്തുള്ളികളാൽ നനയുന്നു..

ബാല്യം നോവിച്ച മുറിവികളിൽ തലോടുമ്പോൾ,

ഓർമ്മകൾക്ക് വേദനിക്കാറുണ്ട്..


നനയൻകൊതിച്ച ബാല്യത്തെ

ഒരു ചൂരൽ വടിതുമ്പിലൊതുക്കി,

അമ്മതൻ മടിത്തട്ടിലെ ചൂടിലുറങ്ങുന്ന

അമ്മിണി പൈതലാമെന്നെ ഓർക്കുന്നു..


ഓർമ്മകൾ പെയ്തിറങ്ങുന്ന വരാന്തകളുണ്ട് ..

കൗമാരത്തിന്റെ ചുറുചുറുക്കിൽ

നനഞ്ഞ പ്രണയമഴയുമുണ്ട്...

എല്ലാം ഓർമകളാണ് ..


ഇന്ന് നീയും എന്റെ ഓർമ്മയാണ്..

മറന്നുവെന്ന് ഞാൻ കരുതിയ

പുതുമണ്ണിന്റെ മണമുള്ള 

എന്റെ ആദ്യ പ്രണയം ..


ഓർമ്മത്തുള്ളികൾ പെയ്യുമ്പോൾ

കണ്ണീർതടത്തിൽ വറ്റാത്തവെളളമുണ്ട്..

പ്രിയനേ...

നിന്റെ ഓർമ്മകൾ പൊള്ളിച്ച വേനലിൽ

എന്നോളം നനഞ്ഞ ഒരു മ

ഴയുമില്ല..

എന്നെപോലെ

എന്റെ ഓർമ്മകളും വളർന്നു ..

ഒപ്പം മഴയും ...


മഴയെ ഓർക്കുമ്പോൾ ഇന്ന് ഭയമാണ്..

പ്രളയത്തിന്റെ , സുനാമിയുടെ , മണ്ണിടിച്ചിലിൽ

മരവിച്ച ഓർമ്മകൾ ..

നഷ്ടപ്പെട്ട ഉറ്റവരുടെ,

തിര തീരത്തെ വിഴുങ്ങുമ്പോൾ ഒഴുകിപ്പോയ മനസ്സിൽ

ഒഴുകാതെ തളംകെട്ടിയ ഓർമ്മകൾ ..


മണ്ണിനടിയിൽ മൂടപ്പെട്ടവരുടെ ഓർമ്മകൾ ..

എന്തിന് ജീവിച്ചിരിക്കെ മനസ്സിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾ..

ഓർമ്മക്കയത്തിൽ മുങ്ങിത്തപ്പിയാൽ ചില നല്ല ഓർമ്മകളുമുണ്ട് ..

നിന്നോടൊപ്പമുള്ള നല്ല ഓർമ്മകൾ ..

കഴിഞ്ഞുപോയ കാലവും കൊഴിഞ്ഞുപോയ പൂക്കളും

ഇന്നിന്റെ ഓർമ്മകളാണ്..


ഓർമ്മിക്കാൻ സമയമില്ലാത്തവരെ ഓർത്തോർത്ത്

സമയം കളയുന്നവരിൽ ഒരാൾ ഞാനും...

ഞാനും ഒരിക്കൽ ഓർമ്മയാകും..

മരണവീട്ടിൽ എന്റെ ഓർമ്മകളുടെ തുള്ളികൾ പെയ്യുമ്പോൾ,

ഓർക്കാൻ ഒരാളെങ്കിലും ഉണ്ടെന്ന തോന്നലിൽ,

ഞാനും ഓർമ്മയാകും ..


ഒരിക്കൽ സ്നേഹിച്ചിരുന്നു

എന്ന പരിഗണനയിൽ,

വല്ലപ്പോഴെങ്കിലും എന്നെ നീ ഓർക്കണം..

നിന്റെ മാത്രം ഓർമ്മയിൽ ജീവിച്ച ഒരുവൾക്കായി ഓർമ്മയുടെ

ഒരു തുള്ളി കണ്ണുനീരെങ്കിലും പൊഴിക്കണം.. 


Rate this content
Log in

Similar malayalam poem from Romance