STORYMIRROR

MAYARANI S N

Romance

4  

MAYARANI S N

Romance

പ്രണയാർദ്രം

പ്രണയാർദ്രം

1 min
438

ഹൃദയ പുഷ്പങ്ങളെത്ര ഞാൻ  സൂക്ഷിച്ചൂ..

പ്രിയനേ നിനക്കായി നൽകാൻ..

പ്രണയാർദ്രമാകുമെൻ രാവുകളെത്രയോ

കാത്തു നിൻ കാലടിയൊച്ച കേൾക്കാൻ

മൂകം! ഞാനെത്ര നിമിഷങ്ങൾ

നിന്നു നിൻ

രൂപമരികത്തണഞ്ഞത് പോലവേ,


കുളിർകോരി പുളകിതമാകുന്നെൻ മേനിയിന്നാഗതമാകുമാ

നിമിഷമോർത്ത്...

ചൂടിൽ പൊതിഞ്ഞു വിയർപ്പു കണങ്ങളാൽ

ഈർപ്പം പൊടിയുന്നെൻ

മെയ്യിലാകേ..

നിന്നെക്കുറിച്ചുള്ളയോർമ്മകൾ കൂട്ടി

ഞാനുമ്മറത്തെത്തി വിരുന്നിനു കാക്കവേ..

എത്രയകലെ നീ പോയാലുമെൻ

തോഴനുണ്ടുള്ളിലെൻ കൂടെയുണ്ട്..

വിരഹം വികാരത്തിന്നടിമയാക്കി- യെന്നുപറയണോ പ്രീയാ.. അറിയില്ലേ നീ?

ആവതില്ല...ആവതില്ലീ കാത്തിരിപ്പൊട്ടുമേ

താങ്ങതില്ലിപ്പൊഴുമീ വിരഹം!

മലർമെത്തയെൻ ചിത്തം

പൊതിയവേ,

മൃദുമന്ദഹാസമായ് നീ വരില്ലേ?


കനിയും കിനാക്കളെ താരാട്ടു പാടിയെൻ

സ്നേഹം വിളമ്പുവാൻ കാത്തിരിപ്പൂ,

അകലമകലമായ് തോന്നുവതില്ലിപ്പോളരികെ-

യണഞ്ഞു നീ

ചുംബനമേകവേ..

കദനം മറന്നു ഞാൻ

കരിമിഴിക്കോണിനാൽ

നിറമേഴും സ്വപ്നങ്ങൾ നെയ്തു നിൽപ്പൂ..

ഒട്ടും വിദൂരമല്ലാതൊരു നാളിൽ നീ

എത്തണം നിൻ പ്രീയ കമനിക്കായി..




Rate this content
Log in

Similar malayalam poem from Romance