Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sangeetha S

Tragedy Action

4.6  

Sangeetha S

Tragedy Action

ചിതലരിച്ച ചരിത്രം

ചിതലരിച്ച ചരിത്രം

1 min
432


തത്ത്വബോധനങ്ങളല്ല, മുഖ്യനാലുനിരകളല്ല

നാളെയിൽ പിറവികൊള്ളുമാരവങ്ങളല്ല

ചിതലെടുത്ത ചിന്തയാമധീശത്വശക്തിക-

ളണിനിരന്നൊരാ ഭാരതമോ അവൻ്റെ

കാവൽ; പൊട്ടിച്ചെറിഞ്ഞാ പടച്ചട്ടയി-

ലന്നവൻ്റെ വേരുകൾ അറത്തെടുത്തതോ

ജന്മനാടിൻ വേരുകളീ 'ശിപായിമാർ'

ആയിരങ്ങളാപതിനായിരങ്ങൾ കാൽനടയാ-

ലക്ഷരം തീർത്തതോ അറത്തെടുത്തുതൻ

ചോരയാലാ ചങ്ങലകൾ.... 

നിറയൊഴിച്ചായിരട്ടക്കുഴലിനഗ്രം ബന്ധി-

ച്ചതീ ദരിദ്രൻ്റെ ചുടുചോരയിൽ... 

അവകാശങ്ങളാസ്വാതന്ത്ര്യങ്ങൾ പിറവികൊണ്ടതീ ദരിദ്രരിൽ.... 

വരികളില്ല വായ്ത്താരികളില്ല

ചരിത്രത്തിലൊരേടിൽ ദരിദ്രമുഖങ്ങളില്ല;

മഹാത്മാക്കളല്ല കുലശ്രേഷ്ഠരല്ല-

വരാകും മാനവകുലപാഠങ്ങൾ! 

വറ്റിയ മഷിയിലെഴുതിച്ചേർക്കാൻ

മറന്നൊരാ ദരിദ്രപോരാട്ടചരിത്രം

പോരാളികളുടെ ദേശചരിത്രം... 


Rate this content
Log in

Similar malayalam poem from Tragedy