ഉത്തരം
ഉത്തരം
പൊള്ളുന്ന തീച്ചൂടിൽ കത്തിയെരിയുമ്പോഴും
സദാ ചലിക്കുന്നതീ കൃത്രിമ
താപനില നിയന്ത്രിത ഉപാധികളെങ്കിൽ
നിർഗമിക്കുന്നൊരാ വാതകങ്ങളാൽ
ചുട്ടെരിയപ്പെട്ടു പോകുന്നതോ
നിന്റെയീ കവചപാശം,
പിച്ചിച്ചീന്തി വലിച്ചെറിയപ്പെട്ടൊരാ വേരുകളിലൊക്കെയും
ജീവന്റെ ഉറവകൾ
പടർന്നതറിഞ്ഞില്ല നീ!
തീക്ഷ്ണമാം കിരണങ്ങൾ പതിക്കുന്ന
നേരത്തു നീയോ ഒരിറ്റു നീരിൻ
മൂല്യമതറിയുമ്പോൾ നനവില്ലാതെ
പിടഞ്ഞു മരിക്കുന്നൊരാ കാലവും
വിദൂരമല്ലന്നോർക്ക നീ
