ഷഡ്രിപു
ഷഡ്രിപു
നിശ്ശബ്ദതയുടെ താളത്തിൽ തുടരുന്ന
നിന്റെ ഹൃദയമന്ദിരത്തിലേക്ക് ഞാനുൾക്കടലായ്
ചിറകറ്റ ദേഹവും ചിന്തയും
രാഗമാലകളാൽ കരിയരങ്ങായി മാറുന്നു
അക്ഷരങ്ങൾ പോലും ക്ഷീണിച്ചിരിക്കുന്നു
കാമം കാത്തിരിപ്പായി മരിച്ച് വീണിരിക്കുന്നു
ക്രോധം കണക്കിന്റെ കനലായി തീർന്നു
ലോഭം നിന്ന ദൃഷ്ടിയിൽ ലയിച്ചു പോയിരിക്കുന്നു
മോഹം എന്നത് ഒരു മഞ്ഞുതുള്ളിയായ് അലിഞ്ഞു
മദം, വെറും നിഴലായ് നടന്ന് മറഞ്ഞു
മാത്സര്യം ദൂരപ്രകാശം പോലെ മങ്ങിപ്പോയി
എങ്കിലും...
ണാണിനീ ചലനങ്ങൾ തീർത്തതില്ലാ
നിന്റെ ഉള്ളിലേതോ ഒരു പതിവറ്റ പുനരാവൃത്തി
നീ സ്വയം പോലും അറിയാത്ത ഒരു രാഗം
തീർത്തുമില്ലാത്ത അതിന്റെ നാളം
നിനക്ക് മാത്രം അറിയാവുന്ന സംഗീതം!
ഐഷ

