വഞ്ചന
വഞ്ചന
എന്നെ വഞ്ചിച്ച സൗഹൃദമേ..നിന്റെ ചതിയുടെ വരികള്‍ ഞാൻ കവിതയായി കുറിക്കുന്നു.
ചതിയുടെ വേദന കനലായി എരിയുന്ന ഹൃദയത്തിൽ നിന്ന് നീ വായിച്ചെടുക്കണം തേനിന്റെ മാധുര്യമുള്ള വാക്കുകളെ കാഞ്ഞിര കയ്പിനാൽ മുക്കി കളങ്കപെടുത്തിയതും നീ ഓർമിക്കണം.
സൂക്ഷിക്കാൻ ഏല്പിച്ച വാക്കുകൾ ഇന്ന് വക്കുപൊട്ടി ചോര പൊടിഞ്ഞു ഉത്തരപ്പടിയില്‍ ഒരുതുണ്ട് കയറില്‍വഞ്ചനതൻ ലാളനയിൽ തൂങ്ങി നിൽക്കുന്നു.
നിൻ വാക്കുകൾ പാഴ് വാക്കുകൾ മാത്രമായിരുന്നെന്നും സൗഹൃദം വെറും കാപട്യമായിരിന്നെന്നും ഞാനിന്നറിയുന്ന പൊള്ളുന്ന സത്യങ്ങൾ.

