സ്നേഹം
സ്നേഹം
സ്നേഹമാം പുലരിയില്‍
ഗഗനമാം വീഥിയില്‍
ഓര്‍മതന്‍ തീരത്ത്
വിരഹമേ നീയെന്നെ കണ്ടിരുന്നോ….
വിരഹമാം സന്ധ്യയില്‍
വിജനമാം വീഥിയില്‍
മറവിതന്‍ തീരത്ത്
സ്നേഹമേ നീയെന്നെ കണ്ടിരുന്നോ……..
ഓർമ്മകൾ പൂക്കുന്ന ഇടവഴിയിൽ
കൺപീലി നനയാതെ
സ്നേഹത്തിന് കാവലായ്
മൗനമായി ഞാൻ ഇരുന്നപ്പോൾ
എൻ ഹൃദയതാളം നീ കേട്ടിരുന്നോ........
പരിഭവം പറയാതെ തളരാതെ
സ്നേഹമൊരു നിറമലരായെന്‍
മനസ്സില്‍ വിരിയവേ
ജീവിതസായാഹ്‌ന വേളകളിൽ
ജീവനു കുളിരായി
സ്നേഹം ചൊരിഞ്ഞപ്പോൾ
ഹൃദയമേ നീ കണ്ടിരുന്നോ....!

