ജീവിത യാത്ര
ജീവിത യാത്ര
പതിവായ് ചിരിക്കുന്ന പാതവിട്ട്
നാട്ടിലേക്കൊരു യാത്ര
കൂരിരുളിൻ ഉടയാട ചാർത്തി
മിന്നാമിനുങ്ങുകൾ പാറിപ്പറക്കും വഴിയോരങ്ങൾ...
അനന്തമായ ആകാശത്തിനു താഴെ
ഈ യാത്രയുടെ വേലിക്കെട്ടുകളിൽ
പുതുമുഖങ്ങൾ, പുതു കാഴ്ചകൾ
ഈ മിഴികളിൽ നിറയുന്നൊരു യാത്ര...
ഈ കാറ്റില്‍ നൃത്തം വെയ്ക്കുന്നു
മധുരമൂറുന്ന യാത്ര അനുഭവങ്ങൾ
പതിയെ ചെറുകാറ്റടിച്ചാലും
പടർന്നിറങ്ങുന്നു ആകുലതകൾ...
ഓര്‍മ്മകള്‍ നിറമേകും
ചിത്രങ്ങളാകുവാന്‍
വീണ്ടും തുടരുന്ന യാത്ര
വീണുടഞ്ഞ സ്വപ്ന ദുഃഖങ്ങൾ
മനസ്സിലേറ്റാതെ തുടരണമീ യാത്ര...!
