STORYMIRROR

Fabith Ramapuram

Tragedy Classics Fantasy

4  

Fabith Ramapuram

Tragedy Classics Fantasy

പണം

പണം

1 min
14

കണ്ടു കണ്ടു കണ്ണ്മഞ്ഞളിച്ചു 

പല വർണ്ണങ്ങളാൽ പൂശിയ

കടലാസുകഷ്ണമീ പണം 

ഈ കടലാസ്സിൻ മായാജാലത്താൽ

ലോകം തിരിഞ്ഞുരുണ്ടുമറിഞ്ഞുവീണു..


കാലത്തിൻ കോലങ്ങൾ മാറ്റും

സ്വപ്നങ്ങൾക്കെല്ലാം മുൻപിൽ 

പണം വഴികാട്ടിയായി പറക്കുമ്പോൾ

കറങ്ങിത്തിരിഞ്ഞു പോകുന്നു 

മണ്ണിൽ മനുഷ്യ ജന്മം..


എന്തൊരു കാലം എന്തൊരു ലോകം 

ഈ കടലാസ്സിൻ മായാജാലത്താൽ

നന്മകൾ നിറഞ്ഞ പാതകളിൽ 

തിന്മകളാൽ വെറുപ്പും പകയും നിറയുമ്പോൾ 

ബന്ധങ്ങളിലെ സ്നേഹമെന്നത് 

വെറും ചവിട്ടുപായകൾ മാത്രം..


Rate this content
Log in

Similar malayalam poem from Tragedy