STORYMIRROR

the_ z_count

Tragedy Others

4  

the_ z_count

Tragedy Others

കുടുംബം

കുടുംബം

1 min
391

മനം പൂത്തു നിൽക്കുന്ന

നിദ്രതൻ വേളയിൽ,

ഇളവെയിൽ അഴികൾക്ക്

ഇടയിലൂടെങ്ങോ സ്വയം,

ഇടവിട്ട് നഗ്നമാം പാദങ്ങളിൽ,

താപം തൊടുക്കവേ!,

ഞെട്ടി ഞാൻ, ചാടി!

എണീറ്റിട്ടും ഉണരാത്ത,

മനമെന്ന വാടിയിൽ,

മലർകൾ ഒന്നൊന്നായി,

കൊഴിയുന്നു, കണ്ടു ഞാൻ!

പതിയെ എൻ കൺകൾ,

വർത്തമാനം കണ്ടു,

നിറമിഴി തീർത്ത,

പളുങ്കു ഗോളങ്ങൾ,

അവയിലൂടെ കാണാം,

കാരാഗ്രഹത്തിന്റെ അഴികൾ!.

ഇന്നലെ വരെയെന്റെ,

ജന്മം സുകൃതം,

കൂട്ടും കുടുംബവും,

ആഘോഷ നാളുകൾ.

ഇന്നവയെല്ലാം കത്തിക്കരിഞ്ഞു,.

ചാമ്പലായ് തീർന്ന മരീചിക.

മിഴികൾക്ക് മുൻപിൽ കാണാം,

ചേതനയറ്റ എന്റെ കുടുംബം!

കൈകളിൽ കഠാര,

ഇറ്റുന്ന ചോര,

കറുത്ത മുഖപടം,

ജീർണ്ണിച്ച കണ്ണുകൾ.

ഒരുനിമിഷ മാത്രയിൽ,

ജഡമായ ക്രൂരൻ!

ബന്ധുക്കളില്ല ഇന്ന്,

ബന്ധിയായ് ഞാനും.

ശത്രുവും ഇല്ല,

ശാപങ്ങൾ മാത്രം.

കൂട്ടില്ല കൂടെ,

കുടുംബവും ഇല്ല!



Rate this content
Log in

Similar malayalam poem from Tragedy