STORYMIRROR

Arjun K P

Romance Tragedy

4  

Arjun K P

Romance Tragedy

അപരിചിത

അപരിചിത

1 min
381


കരളിനുള്ളിലുറഞ്ഞ സ്വപ്നം 

കതിരിടാതെ മിഴി നിറക്കുന്നു  


മൊഴി മറന്ന പ്രണയശലഭം 

പഴയ വർണ്ണം കൈവെടിയുന്നു 


ഇരുൾ പടർത്തി ഇല പൊഴിച്ചു 

മൗനമോ വിസ്‌മൃതിയിലാളുന്നു 


ജലമുറഞ്ഞ നദിയോരമിന്ന് 

പുതുമഴക്കായ് തപസ്സിരിക്കുന്നു 


ശിരസ്സറുത്ത പൂവുകൾ തൻ 

നിണമണിഞ്ഞു ജീവനുരുകുന്നു 


ചിറകു രണ്ടും പടരുമഗ്നിയിലാ- 

കാശമകലെ കൺമറയുന്നു 


ചടുലനൃത്തച്ചുവടു തെറ്റി 

ചതുപ്പുനിലത്തിൽ വീണടിയുന്നു 


പതിതഗാനം പാടിയകലും 

മേഘമായ് ഞാൻ ദൂരെ മായുന്നു 


നഗരവീഥിയിൽ അപരിചിതയായ് 

നിൻ കിനാവും മുഖവുമകലുന്നു


കാലമിന്നൊരു ചൂണ്ടയിൽ 

ഹൃദയം കൊളുത്തി വലിക്കുന്നു  




 


Rate this content
Log in

Similar malayalam poem from Romance