കാത്തിരിപ്പ്
കാത്തിരിപ്പ്
ചില എഴുത്തുകളിലെ നിറഞ്ഞ
ഗദ്ഗദങ്ങള്‍ കാണുമ്പോഴാണ്
നിന്റെ വാക്കുകളെ ഞാനറിഞ്ഞത്.
ഒടുവില്‍ ഇടറിയ വാക്കുകളുടെ
നനവ് പടരുമ്പോഴാണ്
നിന്റെ ദുഃഖം ഞാനറിഞ്ഞത്.
വേദനയുടെ ഊഷരഭൂവില്‍
കാത്തിരിപ്പിന്റെ ദുഃഖഭാണ്ഡവും
പേറി കണ്ണുനീരു പൊഴിയുമ്പോഴാണ്
നിന്റെ വിരഹത്തിന്റെ
നോവ് ഞാനാറിഞ്ഞത്.

