ശോക ജീവിതം
ശോക ജീവിതം
ഇരുണ്ടു കനത്ത ജീവിതത്തിൽ
ജീവിതഭാഗ്യദീപമണഞ്ഞു
പാഴ് കണ്ണീരിന്‍ പൂക്കളാലിനി
ജീവിതത്തിൻ ചിത മൂടിടാം...
സന്തോഷത്തിൻ ഓര്‍മ്മകള്‍ വാടീ
ജീവിതവാനില്‍ കൂരിരുള്‍ മൂടി
ഹൃദയം നൊന്തുയിര്‍ വാടിടുമീ ജീവിതത്തിൽ
വിധിയോടായ് വിളയാടീടാം...
മിഴികൾ മാത്രമിന്നുറവവറ്റാതെ ഒഴുകുന്നു
മഹാശോകമീ നരക വേദനാവികാരം
ചുടു ചിന്തതന്‍ കനലിൽ
എന്മനോരഥവല്ലികളാകെ എരിയുന്നു.!
