നൊമ്പരം
നൊമ്പരം
നൊമ്പരം വിങ്ങും മനസ്സിനുള്ളിൽ
കണ്ണുനീരിൻ കദന കടലല്ലയോ
ഇടിവെട്ടിക്കരിഞ്ഞല്ലോ ഹൃത്തടം
ഇരുളിന്റെ വിരിമാറില്‍
അണഞ്ഞുപോയി കിനാവുകൾ..
ശുഭ്രസ്വപ്നങ്ങൾ കറുപ്പിച്ച
മുൾച്ചെടിക്കാട്ടിനുള്ളിൽ
സ്നേഹത്തിൻ മുന്തിരിനീരിനായി
ദാഹിച്ചു നിൽപ്പൂ ഞാൻ...
അടിതെറ്റിവീണ ജീവിത പാതയിൽ
ബന്ധങ്ങൾ ചവച്ചു ചണ്ടി
തുപ്പിയൊരുടലിൽ ഇന്ന്
ശോകവേദനയുടെ വടംവലി.
ദുഃഖമേ നീ എൻ മാനസധാരിൽ
ഒരു ചെമ്പരത്തിപുഷ്പമായ്
വിരിഞ്ഞു നില്‍പ്പു
സങ്കടം കണ്ടു നീറുമെന്‍
ജീവിതഭിലാഷത്തെ തൊട്ടറിയന്‍..!
