ഭാര്യ
ഭാര്യ
പ്രാണന്റെ പ്രാണനായി
നീയെന്നെരികിലുണ്ടെങ്കിൽ
ഈ ജന്മം സഫലമാണ്..
സ്നേഹത്തിൻ തെളിദീപമായി
സഹനത്തിൻ മിഴിദീപമായി
ഉറവ വറ്റാത്ത സ്നേഹത്തിൻ
ഉറവിടമല്ലോ പ്രിയ സഖി നീ
ഉദിച്ചുയർന്നോരരുണ രശ്മിയിൽ
തിളങ്ങി നിന്നു നീ മോഹിനിയായി
ആരുമറിയാതെന്നിലുണരും
നിൻ ഗന്ധമെൻ
ഹൃദയത്തെയാലോലമാട്ടിടുന്നു.
നിന്നിലുറങ്ങുന്നെൻ നേർത്ത
സ്പന്ദനങ്ങളുമത്രമേൽ
എന്റെ ഹൃദയപാതിയാകുവാൻ
ഈശ്വരൻ കനിഞ്ഞു നൽകി
നീയെന്നുമെൻ പുണ്യം.
എൻ ഇടനെഞ്ചു പിടയുമ്പോൾ
മനമൊന്ന് തേങ്ങുമ്പോൾ
സ്നേഹത്താൽ മാറോട് ചേർക്കുന്ന
നിത്യപ്രണയ സ്വരൂപിണിയല്ലയോ നീ..
ഒരുനാളും എന്നിൽ നിന്ന്
അകലാത്ത സ്നേഹമാണ് നീ
എൻ ആത്മാവിൽ അഴകേറും
പ്രണയത്തിൻ മാരിവില്ലാണ് നീ..!

