വിധി വളർത്തിയ കാട്ടുപൂവ്
വിധി വളർത്തിയ കാട്ടുപൂവ്
വിധി ഉമ്മവെച്ചുണർത്തിയ
എന്റെ സിരകളിലെപ്പൊഴും
ദുഃഖത്തിൻ നിഴലുകളൊന്നു മാത്രം..
സങ്കടം പൂവിട്ടൊരുക്കിയ
മിഴിനീര് പോലെ
ദുഃഖം കവിളിൽ നിറയുമ്പോൾ
ഉണരുന്നു എന്നിലെ രോദനങ്ങളും..
സന്തോഷ ജീവിതത്തിൻ
കതിർതുമ്പ് മോഹിക്കും
മിഴികളില്‍ അണയാതെ
നിൽക്കുന്ന ഓര്‍മകളിലെത്താൻ..
ആരാലും സ്നേഹിക്കപെടാത്ത
പൂവായ ഞാനും
മോഹിച്ചിടുന്നു ഒരിറ്റ് സ്നേഹത്തിനായ്..
ജീവിതമാശാവനിയിൽ ദുഃഖപേറി
വിധിയുടെ തണലിൽ
താനെ വളർന്നൊരു
കാട്ടുപൂവാണു ഞാൻ..
ആരാലും സ്നേഹിക്കപെടാതെ
വിടരും മുൻപേ പൊഴിഞ്ഞുപോയ
കാട്ടുപൂവാണു ഇന്നു ഞാൻ!
