STORYMIRROR

Jisha Sunil

Romance Tragedy

4  

Jisha Sunil

Romance Tragedy

Kadalaazhangal

Kadalaazhangal

1 min
373

ചില മൗനങ്ങൾക്ക് 

നമ്മെ വല്ലാതെ

തകർത്തെറിയാനാകും 


തീരാത്ത നോവിന്റെ 

കടലാഴങ്ങളിലേക്ക്

വലിച്ചെറിയാനാകും


ഒരിക്കലും തിരികെ

വരാനാകാത്തവിധം

ഒഴുക്കിക്കളയാനുമാകും


നീയില്ലെങ്കിൽ ഞാനുമില്ലെന്ന

വെറും തോന്നലിൽ

ഇല്ലാതായിപ്പോയ


ഒരു മുഴുവൻ 

ജന്മത്തിന്റെ നഷ്ടങ്ങളും 

ഇനി എനിക്കുമാത്രം 


സ്വന്തമെന്ന നിസ്സഹായതയിൽ

പിടഞ്ഞമരുന്നൊരു

നിലവിളിയായ് 

പെയ്തുതുടങ്ങുന്നുണ്ട്

ഉള്ളിലൊരു തോരാമഴക്കാലം..


Rate this content
Log in

Similar malayalam poem from Romance