STORYMIRROR

Jisha Sunil

Others

4  

Jisha Sunil

Others

Athijeevanam

Athijeevanam

1 min
426

ചില സ്വപ്നങ്ങളുണ്ട്

ഒരിക്കൽ മാത്രം വന്നു പോകുന്നവ

എനിക്കു മാത്രം സ്വന്തമാക്കാനാകുന്നവ 


സങ്കടക്കടലാഴങ്ങളിൽ

മുങ്ങിത്താഴുമ്പോഴൊക്കെയും

ഒരിറ്റു ശ്വാസം പകർന്നെന്നെ

ഉയിർപ്പിക്കുന്നവ

 

ഇരുട്ടു മാത്രം നിറയുന്ന

ഉള്ളറകളിൽ സൂര്യരശ്മിയായ്

വന്നെന്നെ പ്രകാശിപ്പിക്കുന്നവ 


പോക്കുവെയിലിന്റെ 

വിഷാദമേറ്റു വിരിയുമൊരു 

നാലുമണിപ്പൂവായ് പുനർജ്ജനിപ്പിക്കുന്നവ

ആരുമറിയാതെ അമർത്തിവെക്കുന്ന

ഉൾപ്പിടച്ചിലുകളിൽ


സ്നേഹമായ് വന്നു

തലോടി നിറയുന്നവ 

തൊടാനാകുന്ന ദൂരങ്ങളിൽ


ഒരു വിരൽത്തുമ്പിനപ്പുറം

അറിയാനാകുന്ന നേരങ്ങളിൽ

എന്‍റെ ദാഹങ്ങൾക്കുമപ്പുറം


പകുതിയെഴുതിയൊരു

കവിതയായ്

ഉള്ളിലുണരുന്നൂ  

നീയെന്ന തീരാസ്വപ്നം..



Rate this content
Log in