ജീവിത യാത്ര
ജീവിത യാത്ര
ചിന്തകൾക്ക് വന്ധ്യത
ബാധിച്ച നിശയുടെ
ഈ നീലരാവിൽ
ഓർത്തോതിരിക്കുന്നത്
ആർക്കുവേണ്ടി...
വഴി വിളക്കുകൾ മങ്ങി കത്തിയ
ജീവിത യാത്രയിൽ
ഐശ്വര്യദീപം അണഞ്ഞപ്പോൾ
പ്രതീക്ഷകൾ പൊഴിഞ്ഞപ്പോൾ
അകലേ മറഞ്ഞ വസന്തത്തിനോ
അപരിചിതരായ ബന്ധത്തിനോ...
സ്നേഹത്തിൻ ജീവശ്വാസമായി
കൂടെ വന്നണഞ്ഞിട്ടും
ലാളിത്യം തുളുബുന്ന വാക്കുകളാൽ
നെഞ്ചോട് ചേർത്തിട്ടും
സ്നേഹത്തിൻ പുഞ്ചിരിതൂകാൻ
വിസമ്മതിച്ച സ്നേഹബന്ധങ്ങൾക്കോ
കണ്ടാൽ മിണ്ടാത്ത മിത്രങ്ങൾക്കോ
സ്വപ്നങ്ങൾ വീണുടഞ്ഞിട്ടും
സുഖനിദ്രകൾ മാഞ്ഞിട്ടും
മറനീക്കി തെളിയാത്ത സന്തോഷത്തെയോ
കാണാക്കിനാവിനെ കാത്തുമുഷിഞ്ഞു
യവനികകൾക്ക് പിന്നിൽ മറഞ്ഞ
നല്ല കാലത്തിനെയോ!
