"താന്തോണിതുരുത്തിലെ പെൺകുട്ടി"
"താന്തോണിതുരുത്തിലെ പെൺകുട്ടി"
മന്ത്രിച്ചു മൂവരും ദുരിതമീ കാനേഷുമാരി...
കാടത്തം ചോദ്യാവലി - തനിയാവർത്തനം...
“...വെള്ളമുണ്ടോ ...വെള്ളപൊക്കമുണ്ടോ...
ആരോഗ്യകേന്ദ്രങ്ങൾ വേറെയുണ്ടോ ....
യാത്ര ഉടമ്പടി തെല്ലുമുണ്ടോ... “
കന്യക തെല്ലൊരു ഹാസ്യപുരസ്സരം ഞങ്ങളെ നോക്കി മൊഴിഞ്ഞു മെല്ലെ ...
ഞങ്ങളീ താന്തോണിതുരുത്തുകാരോ പതറില്ല തളരില്ല ശക്തരാണ്..
ആകെ വിയർത്തു വലഞ്ഞു ഞാനും ...സംഘവും തുള്ളുന്ന മാരിയിലും...
എന്ടെയമ്മ പോയിട്ടും വെള്ളത്തിൽ പൊന്തീട്ടും
കാവലായി മേവുന്നു അമ്മുമ്മക്കിളി ...
ഭാരമല്ല വരദാനം ആണ് ചങ്കിൽ പിടയുന്ന കിനാവള്ളികൾ ...
പിന്നെയൊരു പൊടിമീനെ ചാറിട്ടുവറ്റിച്ചു കപ്പയും കൂട്ടീട്ടു തന്നാവോളം
മുട്ടോളം ചെറുള്ള പടിവാതിലിൽ നിന്ന് കൈവീശ
ി കുളിര്കാറ്റിൽ പെൺപിറാവു.
തിരികെ മടങ്ങുമ്പോൾ എന്തുകൊണ്ടോ വീണ്ടും കൊതിച്ചു നൽപാല്പുഞ്ചിരി.
രണ്ടാം വാരം വഴി തൊട്ടണഞ്ഞു പിന്നെയും തുരുത്തിലെ അവലോകനം
ഒട്ടും കുറവില്ല ചെളിപ്പാർപ്പിൽ മാരി തുടരുന്നു അന്തിയോളം..
നീലിച്ച ടാർപ്പാളൻ വിടവിലൂടെ കണ്ടു കരിംകൂറ കോടികൾ ദൂരെ ...
ആരാഞ്ഞു ആരുടെ മരണ വണ്ടി ......
പൊടുന്നനെ വീശിയ കാറ്റത്താരോ മന്ത്രിച്ചു മൂകമായി കേവലമായ്...
വെള്ളം കൊണ്ട് പോയി കന്യകയെ മാതാവിൻ ലോകത്തായ് പെൺപിറാവു ...
ഒന്നും തടുത്തില്ല ഹൃദയ വീണ കമ്പി മുറിഞ്ഞൊരു
രുദ്രതാളം എന്തിനാ പെണ്ണെ വരിച്ചു നീയും
അങ്കലാപ്പാണോ ദുരിതമാണോ .......
ഇല്ല കഴിയില്ല തുരുത്തിൽ ഇനി......
വേദനയാണ് നീ എന്നും പെണ്ണെ...
വിങ്ങലായ് പൊള്ളുന്നു മമഹൃദന്തം