Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Jyothi Kamalam

Classics

4.8  

Jyothi Kamalam

Classics

"ഏഴാംസ്വർഗം"

"ഏഴാംസ്വർഗം"

1 min
300


ഊഷരക്കാറ്റും കുളിരാക്കും നാടേ

പോറ്റുന്ന നാടേ മമ നാടേ വന്ദനം

നദിയില്ലാ നാടിതു; ഹരിതാഭം ഭൂതലം 


ഇരുനൂറ്റിൽ പൗരത്വം സുരക്ഷമാം പൊൻനാട്

ദേശീയത പാടും ‘ഇഷി ബിലാദി’ 

ചാഞ്ഞോരു സമുച്ചയം ക്യാപിറ്റൽ കെട്ടിടം


ഉയരത്തിൽ വെല്ലും ബുർജ് ഖലീഫയും

സംയുക്തോ രാജവാഴ്ചലിഖിതം

ഇരുളില്ലാ നാടേ കാക്കുന്ന നാടേ 


ആഘോഷിപ്പു സുവർണ വർഷങ്ങൾ

മാടിവിളിക്കുന്നു ആഗോള ഗ്രാമവും -

അത്ഭുതോദ്യാനനവും ശലഭത്തോട്ടങ്ങളും.


ശരവേഗം പായുന്ന കൃത്രിമ ബുദ്ധിയും

കപ്പിത്താൻ വേണ്ട; തീവണ്ടി അതിദൂരം

ഇവിടില്ല ജാതിയും ഇവിടില്ല വർണ്ണവും


ഇവിടില്ല രാഷ്ട്രീയ കൊടിമര കോമരം

അന്നദാനം സർവൈശ്വര്യകാരകം

അറബ് എമിറേറ്റ്സ് എന്നൊരു നാടേ-

ദൈവത്തിൻ സ്വ-നാടേ അഭിവന്ദനം!!!


Rate this content
Log in