STORYMIRROR

Binu R

Classics

4  

Binu R

Classics

കാട്ടിലെപാട്ട്.രചന :ബിനു.ആർ

കാട്ടിലെപാട്ട്.രചന :ബിനു.ആർ

1 min
394

പാട്ടൊന്നുപാടാം ഞാൻ

കാട്ടിലെ പാട്ട് 

ഹരിതം നിറഞ്ഞൊരു വനത്തിനുള്ളിൽ

ആടിമറിഞ്ഞൊഴുകുന്നൊരു

പുഴ തൻ പാട്ട് 

കാടിൻമേലാപ്പിൽ കുമിഞ്ഞു നിൽക്കും

മഴതൻ കോടകളുടെ തണുത്തുറയും 

തുയിലുണർത്തും പാട്ട് 

ആന മാൻ കരടി കുരങ്ങ്

കടുവകൾ എന്നിവരുടെ

ഗംഭീരം വമിക്കുന്ന ഏമ്പക്കം പാട്ട് 

മലമുഴക്കികളുടെ

മാനത്തെ നോക്കിയുള്ള

മുഴക്കമുള്ള പാട്ട്

കാട്ടുപ്രാക്കളുടെ തട്ടുമുട്ട് പാട്ട്

മഞ്ഞക്കിളികളുടെ ഓടക്കുഴൽ

നാദമുണർത്തും മധുരം

തുളുമ്പും പാട്ട്

ഇല്ലിമുളംകൂട്ടങ്ങൾ കാറ്റത്തൂയലാടുമ്പോൾ

തട്ടിമുട്ടണ വാദ്യമേളങ്ങളുടെ പാട്ട് 

ഓടിമറയാൻ കാത്തുനിൽക്കും

കാടൻ ഒടിയന്മാരുടെ

മന്ത്രമുണർത്തുന്ന പാട്ട് 

എല്ലാംകേട്ടു കഴിയുമ്പോൾ

മനംകുളിരണ പാട്ട്, 

കാട്ടിലെപാട്ട്. 

   


Rate this content
Log in

Similar malayalam poem from Classics