ജീവിതം എന്ന കടങ്കഥ
ജീവിതം എന്ന കടങ്കഥ
പറയാനറിയാത്ത നൊമ്പരക്കൂടിനാൽ
പറയാതെ പോയൊരു കഷ്ടകാലത്തിന്റെ
നേർവഴികളിൽ അറിയാതെ
എന്നുടെ പിറവിയുണ്ടായി.....
അറിഞ്ഞിട്ടും പറഞ്ഞില്ല
പറഞ്ഞിട്ടും അറിഞ്ഞില്ല..
രൂപക്കൂടിനുള്ളിലെ മെഴുകുപോൽ ഉരുകി...
ഉത്തരം തേടുന്ന കടംകഥകൾ പോലെ
ജീവിതമെങ്ങോട്ടോ ഒഴുകുകയാണിപ്പോൾ..
