STORYMIRROR

Rethika Adhi

Tragedy Inspirational

4  

Rethika Adhi

Tragedy Inspirational

വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ

വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ

1 min
418

 


കത്തിയെരിയുന്നുണ്ടൊരു നഗരം

നഗരം നഗരം മഹാനഗരം.. 

കീർത്തികെട്ട നഗരം..


നീറിപ്പുകയുന്ന അഗ്നികുണ്ഡത്തിലും,

എച്ചിൽ തേടുന്നശ്വാനവർഗം..

വളച്ചൊടിച്ചു വാർത്തകൾ പശിയകറ്റാൻ

മഷിപുരട്ടുമ്പോഴും,

തിരയുന്നത് അഗ്നിശമനസേനയേയല്ല,

ഒരു തിരികിട്ടിയാൽ ആളിപ്പടർത്താൻ

കാത്തിരിക്കുന്ന കടലാസുകഷണങ്ങൾ,

കൂട്ടിവെച്ചു കൂമ്പാരമുണ്ടാക്കി

വാക്കുകൾ അട്ടിയിട്ടു വെക്കുകയാണ്..


വികസിതനഗരത്തിൽ വികസിപ്പിക്കാത്ത

മാലിന്യ സംസ്കരണസമുച്ചയങ്ങൾക്കായ് 

കടിപിടി കൂടുന്നു വൻകിടകുത്തകകൾ...

കൂട്ടിയിട്ട് കൂട്ടിയിട്ടൊടുവിൽ

ആരോപകർന്നൊരിത്തിരി വെട്ടത്തിൽ,

സർവ്വനാശകാരിയായി ആടാൻ,

വെമ്പൽകൊള്ളുന്ന നഗരത്തിന്റെ-

മുക്കിലും മൂലയിലും സേവ് ഹാഷ് ടാഗുകൾ,


 ഉയരുമ്പോൾ സുരക്ഷിതമായൊരിടത്ത്,

സുഭിക്ഷമായന്തിചർച്ചകൾ പെരുകുന്നു.

നാളത്തെ വാർത്തകളെന്താകണം..

നശിച്ചവനോ നശിച്ചു.

 ശ്വസിക്കണംവിഷപ്പുക..

തലയ്ക്കുള്ളിലെ വേവാത്ത

തലച്ചോറുകൾ വേവണം..

ഉറയ്ക്കണം ബുദ്ധി..


അതിനൊരു തുടക്കം കുറിയ്ക്കുവാൻ, അവശേഷിക്കുമോ ഒരു ജനത.

നാളെ മറ്റൊരു ഹിരോഷിമ പോലെ,

 ഓളി മുഴക്കുമോ ഭാവിതലമുറ..

ഇവിടെയിനി വാസം സാധ്യമോ

എന്നുറക്കെ ചോദിക്കണം...

ആരാണുത്തരവാദി ആരാണ് അടിമകൾ.

അറിയുമോ ജനമേ പ്രബുദ്ധ

കേരളത്തിന്റെ തലതൊട്ടപ്പന്,

ഇതാണ് അവസ്ഥയെങ്കിൽ

നമ്മുടെ നാടിതെങ്ങോട്ട്???

കണ്ടുതീരാത്ത ഒരുപിടി 

 സ്വപ്‌നങ്ങൾ വിൽക്കാനുണ്ട്

ഇനിയും ഇവിടെ വാസമില്ലെങ്കിൽ..





Rate this content
Log in

Similar malayalam poem from Tragedy