STORYMIRROR

Udayachandran C P

Tragedy

4  

Udayachandran C P

Tragedy

നമ്മുടെ ചുറ്റിലൊരാൾ ഇല്ലാതാവുമ്പോൾ...

നമ്മുടെ ചുറ്റിലൊരാൾ ഇല്ലാതാവുമ്പോൾ...

1 min
272

നമ്മുടെ ചുറ്റിലൊരാൾ ഇല്ലാതാവുമ്പോൾ, 

നാം അസ്വസ്ഥരാവുന്നതെന്തെന്നോ?


തികഞ്ഞ ചിത്രത്തിൽ നിന്നൊരു നുള്ള് ചായം

യാത്ര പറയാതിറങ്ങിപ്പോവുന്നു മൂകമായ്.

അവിടവിടെ മങ്ങി ചിത്രമതപൂർണമാവുന്നു നാമറിയാതെ.


കത്തിയൊടുങ്ങും മെഴുതിരിയിൽനിന്നെന്നപ്പോൽ 

പുറത്തേക്കൊഴുകിവീഴുന്നൊരു തുള്ളി കൂടെ,

ഒരു കുഞ്ഞുകണ്ണീർക്കണമായ്, 

തിരിയറിയാതെ, തീയറിയാതെ. 


ഒരു കുഞ്ഞുനുറുങ്ങു,

നമ്മളിൽനിന്നൊരു കുഞ്ഞുനുറുങ്ങു  

നമ്മെ വിട്ടെവിടെക്കോ പോവുന്നു നിശ്ശബ്‌ദമായ്. 


നമ്മുടെ ചുറ്റിലൊരാൾ ഇല്ലാതാവുന്ന നേരത്തു, 

കൂടെച്ചേർന്നില്ലാതാവുന്നു നാമറിയാതെ നാമും!


Rate this content
Log in

Similar malayalam poem from Tragedy