STORYMIRROR

Neethu Thankam Thomas

Abstract Classics Inspirational

3  

Neethu Thankam Thomas

Abstract Classics Inspirational

അഗ്നിയാളും കണ്ണുകൾ

അഗ്നിയാളും കണ്ണുകൾ

1 min
169

തേൻ മൊഴിയും മെയ്യ് അഴകും 

മാത്രമാണോ പെണ്ണ് ?


കാലം തീ പന്തവും ഏന്തി, ഉറക്കെ 

കൊട്ടിയാടി കനൽ കണ്ണുമായി, മനസ്സിൽ 

സ്നേഹം നിറച്ചു ലക്ഷ്യത്തിലേക്ക് ഉറച്ചു 

ചുവടു വെക്കും ചെമ്പട്ടുടുത്തു, 

അഗ്നിനാളത്താൽ, ചിത്രം രചിക്കും പെണ്മണി.


കയ്യിലെ ചിമിഴിൽ മരതകത്തിൻ ശിഞ്‌ജിതം

കണ്ഠാഭരണം വൈരക്കല്ലിനാൽ ശോഭിതം 

ചുണ്ടിലോ ദേവതൻ വാത്സല്യ മന്ദഹാസം 

ഉള്ളിലെ ലാവ തൻ താപം അളക്കാൻ ആകില്ല..


അതാണീ പെണ്ണ്, വിശ്വം അമ്മാനമാടാൻ 

ത്രാണിയുള്ളവൾ, ശാന്തഭാവത്തിൽ വിലങ്ങും 

വെണ്ണിലാവും ചേർന്നവൾ പെണ്ണ് ..


Rate this content
Log in

Similar malayalam poem from Abstract