STORYMIRROR

Binu R

Abstract

4  

Binu R

Abstract

ഒരു യാത്രയിൽ

ഒരു യാത്രയിൽ

1 min
378

ഒരു യാത്രയിൽ കണ്ടു ഞാൻ

കുറേ തൊന്തരവുകളുടെ

കളിയാട്ടങ്ങളൾ ഒരു ബസ്സിൽ

കണ്ടതുഞാനിവിടെ കോറിയിടുന്നു

ചിന്തകളുടെ വമ്പിൻമുന്നിൽ.


ബസ്സിൻ മുൻപിൽ നിന്നും 

പിൻതിരിഞ്ഞാൽ കാണാം കൗതുകമാർന്നകാഴ്ചകൾ

യൗവ്വനകൗമാര തുടിപ്പിൽ 

ആണും പെണ്ണും കണ്ണുകളിൽ

കാതരം നിറച്ചവരുടെ

മുൻപിൻ കളിയാട്ടങ്ങൾ!


ഓടും ബസ്സിൽ കുറ്റിയിൽ

കെട്ടിപ്പുണർന്നും

മുകൾകമ്പിയിൽ ഞാന്നും

മൊബൈലിൽ തൊട്ടുംതോണ്ടിയും 

കണ്ടു കൺമിഴിപ്പവർ

കൗമാരക്കാർ, ചുണ്ടിലൊരു

വമ്പൻ ചിരിയുടെ കൊമ്പുനിറച്ച്!


ചിരിയുടെ മാറാപ്പുകൾ നിറച്ച്

ഇരിപ്പിടങ്ങളിൽ അമ്മൂമ്മമാരുടെ ചൊല്ക്കളിയാട്ടങ്ങൾ

നീണ്ടയാത്രയുടെ ക്ഷീണത്തിൽ

ഉലയാതെ,വണ്ടിയുടെ താളത്തിനൊത്ത്

ചേമ്പും ചേങ്ങിലയും പോൽ

ഇടയ്ക്കൊരു

കൈകൊട്ടിപ്പാട്ടുമായ്!


ടിക്കറ്റിൻ യന്ത്രവുമായി വന്നെത്തും

കണ്ടക്ടറിൻ ഗൗരവത്തുടിപ്പിൽ

ഉറക്കത്തിൽ സൗമനസ്യം തേടുന്നവർ

നിതാന്തജാഗ്രതയിൽ

കീശയിൽപണം തിരയവേ,

ടിക്കറ്റ് എന്നമറുചോദ്യത്തിൽ

കണ്ടക്ടറുടെ മൗനം നീണ്ട 

മുരളലിൽ തീരവേ,

കണ്ടു വിരളുന്നു

പണം നഷ്ടമായവൻ,

 പോക്കെറ്റിൻകീറൽകണ്ടവൻ..


യാത്രയിൽ പുറകിൽ നിരന്ന

സീറ്റിൽ ഇരിക്കുന്നവർ

ഉന്മാദമോടാടും വണ്ടിതൻ താളത്തിൽ

നട്ടെല്ലിൻകശേരുക്കൾ

തകർന്നു പോകുംമട്ടിൽ കിടുങ്ങും

വണ്ടിയുടെ താളത്തിൽ,

ഉറങ്ങിവേച്ചുപോകുന്നവർ തൻ 

മുഖത്തിൻപരിഭ്രമമാർന്ന

ഞെട്ടലിൽ,പകയ്ക്കുന്നു മുമ്പിൽ

നിൽക്കുന്നവർ

കമ്പിയിൽതൂങ്ങിയാടുന്നവർ!


ബസ്സിൻമുമ്പിൽപോകും വണ്ടിതൻ

ചറപറ ഹോണിൻ ശബ്ദത്തിൽ

കാതിൽ അലോസരമുണർത്തും

നാദത്തിൽ വേഗനിയന്ത്രികൻ

പൊടുന്നനെ വേഗം നിയന്ത്രിക്കവേ

ബസ്സിനുള്ളിൽ തൂങ്ങിയാടുന്നു

ഉമ്പർകോനും വമ്പർകോനും!

  


Rate this content
Log in

Similar malayalam poem from Abstract