കാളി
കാളി
ചുടലഭസ്മം അണിഞ്ഞവളെ
പ്രേതമുഖാദ്വിമുഖശാലി തൻ
ചേതസ്വാം ഡമരു നാദം നിൻ
അസ്ര കണിക തൻ ചന്ദ ഗന്ധം
ബാഷ്പ തരുണമായി പൊഴിയവേ
അട്ടഹാസത്തിൻ കാഹളം
ചിലമ്പൊലി നാദത്തിൽ ധരണിയാം
ശ്രീയെ അടി തെറ്റി നില തെറ്റി തോൽപിച്ചു കളഞ്ഞുവല്ലോ
ഹേയ് മനുഷ്യാ... അവർത്തനാം
കളങ്ക പൂർണ നാരീ
ശാപവചനങ്ങൾ ശരവർഷ
ഞാണ് പോൽ ആടി തിമിർക്കുകയായ്
സ്ത്രീ ജന്മ സിദ്ധിമ ഇമ
ഓജസ്വി നീയല്ലോ...
ശ്വാസോച്‌വാസ വാഹിനി
പ്രേമകാരിണി അല്ലോ...
കഴുകൻ മിഴികൾ
കൊത്തി പറിക്കവേ
ചുടല നാദം ആരവമായി
വീണ മീട്ടുമ്പോൾ
ചണ്ഡമുണ്ഡ നിഗ്രഹം തളം കെട്ടി രക്ത ദന്തികയായി അവൾ മാറവെ...
അമ്മേ എന്നു നിൻ
പൈതൽ കിണുങ്ങുമ്പോൾ
മുലപ്പാൽ ചുരത്തിയിടും
നാളുകൾ നീ മറന്നിടവേ
മരണകയത്തിൻ പടിവാതിക്കൽ
അവൾ നില്കുകയായി അതെ
കാളി... അവൾ കാളി