കവിത :- ആരവം.രചന :- ബിനു. ആർ.
കവിത :- ആരവം.രചന :- ബിനു. ആർ.
ആരവങ്ങൾ മുഴങ്ങുന്നുണ്ട്
മനസ്സിന്നടിത്തട്ടിൽ നിന്നും
പൂരങ്ങളുടെപൂരത്തിന്നു
മേളപ്പദങ്ങളുയരവേ,
കണിമംഗലം വന്നു
ചൊല്ലിയതുകേൾക്കേ
ദേവീദേവന്മാർ അണി-
നിരക്കുന്നതു മനസ്സിൽ
നിറയുന്നുണ്ട്,തെക്കേ
ഗോപുരനടയിലെ പൂരം...!
വടക്കുംന്നാഥൻ
ഗോപുരപ്പടിയിലിരുന്നു
കാണുന്നുണ്ട്,
തിരുവമ്പാടിയുടെയും
പാറമേക്കാവിലമ്മയുടെയും
മത്സരവർണ്ണക്കുടമാറ്റം.
ഇടയ്‌ക്കെഴുന്നേറ്റെത്തി
നോക്കുന്നുമുണ്ട്,
കുമാരനെല്ലൂരിലെ
ദേവിയുടെ ചന്തവും
കാണുന്നുണ്ട്, കണ്ണിലും
പൂരത്തിളക്കവുമുണ്ട്
ഭഗവാന്റെ നെഞ്ചിലും
ആരവം ഉണരണുണ്ട്..!