STORYMIRROR

AK Nasim

Romance Classics

4  

AK Nasim

Romance Classics

ഏകാന്തശോകത്തിന്റെ മഴ.....

ഏകാന്തശോകത്തിന്റെ മഴ.....

1 min
467

കാടിരുളുന്ന രാത്രിയിൽ,

നഷ്ടമായ പ്രണയത്തെ കുറിച്ചു ഓർക്കരുത്..

നിശിതമായൊരു ദുർവിധിയുടെ,

ശീതക്കാറ്റു വീശിയടിച്ചപ്പോൾ,


ഒരു സ്വപ്നനിദ്രയെ ലോലമായ വിരലുകളാൽ,

നീ ഉണർത്തുന്നപോലെതന്നെ..

ഉറക്കം വരാത്ത കണ്ണുകൾക്കു മുന്നിലപ്പോൾ,

ഒരോർമ്മ വരച്ചു കാട്ടുന്ന രാത്രി,


അറിയാത്ത ഭാഷയിലെഴുതിയ വരിപോലെ,

നിന്റെ പഴകിയയൊരു പ്രണയ ലേഖനം..

തിമിർക്കുന്ന പകലിനുമേലേ,

ഏകാന്തശോകത്തിന്റെ മഴ പെയ്യുമ്പോൾ,


ഇടയ്ക്കു വച്ചെനിക്കു വഴി പിഴയ്ക്കുന്നുണ്ടു പെണ്ണെ..

ഞാൻ മടങ്ങിച്ചെല്ലണമെന്നഭ്യർത്ഥിക്കുന്ന,

അവളുടെ സന്ദേശത്തിന്‌,പരിഭാഷയുടെ ആവശ്യമില്ലയെന്നു,

നിങ്ങൾ നിങ്ങളോടെത്ര പ്രാവിശ്യം പറയും.


ഈ കോലത്തിൽ നിങ്ങൾ മരണത്തെ മറക്കുകയും,

ജീവിതത്തെ ഓർക്കുകയും ചെയ്യുമ്പോൾ,

അടിക്കടലിളക്കിമറിയ്ക്കുന്ന കടലുരുവങ്ങൾപ്പോലെ,

ചിന്തയില്ലാത്ത ചിന്ത നിങ്ങളുടെ ചിന്തയാകുന്നുണ്ട്.


Rate this content
Log in

Similar malayalam poem from Romance