STORYMIRROR

Gopika Madhu

Abstract Classics

4  

Gopika Madhu

Abstract Classics

തണുപ്പ്

തണുപ്പ്

1 min
492

ഈ രാവിന് എന്തോ വല്ലാത്ത തണുപ്പ്.

മരവിച്ച വിരലുകൾ എന്റെമേൽ

തലോടുമ്പോൾ സ്വയം അറിയാതെ

ഒരിറ്റ് ചൂടിനായി മോഹിച്ചു.


സൂര്യന്റെ വരവിനായി

നിലാവ് വെമ്പൽ കൊള്ളുന്ന പോലെ

ആരും അറിയാതെ വിരഹം


നുകർന്ന നക്ഷത്രകുഞ്ഞുങ്ങൾ

പകലൊന്റെ ചിറകടി ശബ്ദം

കേൾക്കാൻ കൊതിക്കുന്ന പോലെ….

പക്ഷെ ഇപ്പോഴും തണുപ്പാണ്..


തണുത്തു മരവിച്ച എന്റെ

ഞരമ്പുകൾ വല്ലാതെ

വിറകൊള്ളുന്നുണ്ട്.



এই বিষয়বস্তু রেট
প্রবেশ করুন

Similar malayalam poem from Abstract