STORYMIRROR

Gopika Madhu

Romance

3  

Gopika Madhu

Romance

ചൂടിനെ പ്രണയിച്ച വേനൽ മഴ

ചൂടിനെ പ്രണയിച്ച വേനൽ മഴ

1 min
834

വിയർപ്പുത്തുള്ളികൾക്ക് 

എപ്പോഴും

എന്തെങ്കിലും

പറയാൻ

ഉണ്ടാവും.


വേദനയോ?

സന്തോഷമോ?

സഹതാപമോ?

പകയോ?

തീർച്ചയുണ്ടാവില്ല!

എന്തും 

ആവാം!


പരന്നൊഴു-

കേണ്ട

പച്ചനീരിൽ

ലാവ ഉരുകി

അലിഞ്ഞു ചേർന്നപ്പോഴും

ആ ചൂരിനെന്തോ

മാസ്മരികത

ഉണ്ടായിരുന്നു,...


ഇടക്കെപ്പോഴക്കയോ

കണ്ടു

മുട്ടുമ്പോൾ

കൊടുക്കുന്ന നേർത്ത 

അവനു

പ്രിയം.

അറിയില്ല...


എന്നിരുന്നാലും 

എന്റെ

ഓരോ ശ്വാസത്തിലും അവന്റെ

മിഴികൾ 

ചിമ്മുന്നത്

എന്റെ

ഹൃദയത്തിലായിരുന്നല്ലോ

എന്നോർക്കുമ്പോൾ

നിന്റെ

ചൂടിലും

ഞാൻ സന്തോഷിക്കുകയാണ്.


എന്റെ

പാതിയും നിന്നിലാണല്ലോ അലിഞ്ഞു ചേരുന്നതെന്ന ചിന്ത

ആണണെന്റെ

പ്രണയം!

ഓരോ നിമിഷവും

എന്റെ 

ശരീരം

നിന്നിൽ ഇല്ലാണ്ടായി

തീരുമ്പോഴും

എനിക്കു സന്തോഷം ആണ്...


നിയാണല്ലോ

എന്റെ

തുടക്കവും

ഒടുക്കവും!

 നിന്റെ

രക്തം 

ശ്വാസമായെന്റെ

മേലെ

ഉയർന്നുയരു-

മ്പോൾ


ഞാൻ

നിന്നെ എങ്ങനെ

പ്രണയിക്കാതെ 

ഇരിക്കും... നിന്റെ ചുടുനിശ്വാസത്തിൽ നിന്നാണല്ലോ

എന്റെ

ഓരോ തുള്ളിയും

പുനർജ്ജന്മം കൊള്ളുന്നത്!


Rate this content
Log in

Similar malayalam poem from Romance