അരുണോദയം
അരുണോദയം
കിഴക്കിദിക്കിൽ ഉദിച്ചുയരും
ദിവ്യ പ്രകാശമേ, ആരു തന്നു
നിനക്കീ തെളിമ ലോകത്തി-
ൻ വെളിച്ചമേകാൻ?
സ്വയം കത്തിയമർന്നു ലോകത്തി-
ൻ ജ്വാലയാകുന്ന നിൻ വദന
ദർശനത്തിനായി വെമ്പുമൊ
രെളിയ ആമ്പലാണു ഞാൻ.
നിൻ അരികിലെത്തുവാ
നെൻ മനം വെമ്പുന്നു
വെങ്കിലും നിൻ ജ്വാല
യാൽ കത്തിയമരും ഞാൻ
നിൻ ജ്വാലയെ നേരിടാൻ
ഇതളുകളിൽ ജലം സംഭരി
ക്കുമൊരാമ്പലാകാം ഞാന
ങ്കിലും നിൻ ഉയരങ്ങളിലെ
ത്താൻ എനിക്കാകില്ല
വിണ്ണിലെ സൂര്യനെ പ്രണയി-
ച്ചൊരാമ്പലിനെന്തേ മൗനം
തീരാനൊമ്പരം