STORYMIRROR

Jiji Anil

Drama Romance

3  

Jiji Anil

Drama Romance

പ്രണയത്തെ വിപ്ലവമാക്കിയവൻ അയ്യപ്പൻ

പ്രണയത്തെ വിപ്ലവമാക്കിയവൻ അയ്യപ്പൻ

1 min
610

പൊള്ളുന്ന വേനലിലും 

പ്രണയത്തെ 

ആർദ്രമായി 

നെഞ്ചിലേറ്റി

തെരുവിലേക്ക്

നടന്ന 

ഒരു കവിത...!


വിശപ്പും 

ലഹരിയും 

ആവോളം ആസ്വദിച്ച് 

മരണത്തിന്റെ 

കമ്പിളിയും പുതച്ച് 

എല്ലാ ഋതുക്കളിലും 

തെരുവിൽ അലയുമ്പോൾ 

അവന് പൊള്ളുന്നുണ്ടാവും...!


ഒടുവിൽ 

തൂലികയെടുത്ത് 

ഒരായിരം 

കവിതകൾ 

കുറിച്ച് 

രഹസ്യമായ് 

തന്റെ ഹൃദയത്തിൽ 

ഒസ്യത്തിൽ 

ഇല്ലാത്തവ 

എഴുതി ചേർക്കുന്നു...!


ആൾക്കൂട്ടത്തിൽ 

എവിടെയോ 

ആ കവിതയുണ്ട്... 

അത് തിരയുന്നുണ്ട് 

ആരെയോ... 


പുഞ്ചിരിച്ചു കൊണ്ട് 

അവളുടെ 

മൂർധാവിൽ 

ആ കവിത 

ചുംബിച്ചിട്ടുണ്ടാകുമോ..?


Rate this content
Log in

Similar malayalam poem from Drama