STORYMIRROR

Jiji Anil

Drama Romance

3  

Jiji Anil

Drama Romance

ഡയറി

ഡയറി

1 min
300

എന്റെ ഡയറിയുടെ 

താളുകൾ

ഇന്ന് ശൂന്യമാണ്...!


എഴുതിയ വരികളൊക്കെ 

ഇടയ്ക്ക് എന്നെ നോക്കി 

പരിഹസിക്കുന്നുണ്ട്...!


വിരഹത്തിന്റെ കനൽ 

വാരിയിട്ട് 

എന്നെ തനിച്ചാക്കി 

പോയൊരു പ്രണയത്തിന്റെ 

ഏടുകളിൽ 

ഇന്നും വാടി കരിഞ്ഞ 

പൂക്കൾ മാത്രം...!


ഓർമ്മകളുടെ 

താളുകളിൽ 

നീ നൽകിയ 

സമ്മാനങ്ങൾ 

ഞാനെത്രവട്ടം 

എഴുതി 

ചേർത്തിരുന്നുവെന്നോ...!


അകലെ 

ആത്മാവുറങ്ങുന്ന 

കല്ലറകൾ നോക്കി

ഞാനിന്ന് 

നെടുവീർപ്പെടുന്നു...!


മഴത്തുള്ളികൾ 

ചിതറിത്തെറിപ്പിച്ചു 

എത്രയെത്രയെത്ര 

ശവനാറി പൂക്കൾ 

അടർന്നു വീഴുനെന്നോ...? 


പേരില്ലാ കല്ലറകൾ 

അനാഥമായി

ആരുടെയോ വരവും 

പ്രതീക്ഷിച്ചു 

ഉറങ്ങി കിടപ്പുണ്ടിവിടെ...!


ഞാൻ ആരെ കുറിച്ച് 

എഴുതണം...? 

എന്റെ മരണത്തെ പറ്റിയോ...? 

അതോ, 

പാതി വഴിയിൽ വച്ചു 

പടികടന്നു പോയ 

പ്രണയത്തെ പറ്റിയോ...? 


ശൂന്യമാം 

മനസ്സിന്നും

തേടുന്നു 

എന്നാത്മാവിനെ...!!!


Rate this content
Log in

Similar malayalam poem from Drama