STORYMIRROR

Binu R

Abstract

4  

Binu R

Abstract

കൊഴിയാത്ത നിനവുകൾ.ബിനു. ആർ.

കൊഴിയാത്ത നിനവുകൾ.ബിനു. ആർ.

1 min
294

ചിന്തകളെല്ലാമിപ്പോൾ

കൊഞ്ഞനംകുത്തുന്നു

കഴിഞ്ഞകാലത്തൊന്തരവുകളിൽ

കാലം നോക്കിനിന്നു ചിരിച്ച 

മതിമറന്നനിനവുകളുടെ

കോലങ്ങൾ കാൺകേ,


ചില രാവുകളിലും നിറഞ്ഞ

വെള്ളിനിറമാർന്ന പകലുകളിലും

കണ്ടസ്വപ്നങ്ങളൊക്കെയും

ഇനിയുമൊരിക്കലും,

തിരിഞ്ഞുമറിഞ്ഞുകുഴഞ്ഞു 

പോയ സൗവർണ്ണമായക്കാഴ്ചകൾ

നിനവുകളിൽ പോലും

കടന്നുവരില്ലപോലും!


പണ്ടത്തെ,വീണ്ടും കണ്മതെന്നു

കൊതിച്ച, നിനവുകൾ

ഓർമകളായൊഴുകുന്നു

മാനസസരോവരത്തിൽ

കണ്ണഞ്ചിപ്പിക്കുന്ന

വർണ്ണമനോഹരങ്ങളായ്

സപ്തവർണ്ണങ്ങളും നിറഞ്ഞ

മത്സ്യങ്ങൾ പോൽ!


പണ്ടെങ്ങാണ്ടൊരുപകലിൽ

മുന്നിൽവന്നുനിന്നു

നൽകിപ്പോയൊരു നിറചിരിതൻ

വെള്ളിവെളിച്ചത്തിൽ

മയങ്ങിപ്പോയൊരു മാനസമിന്നും

കാത്തിരിക്കുന്നു,

മറ്റേതെങ്കിലും നിനവിലെങ്കിലും

വന്നുനിന്നൊരു

കിന്നാരം പറഞ്ഞെങ്കിലെന്ന്!


വിരസമാം കാത്തിരിപ്പുകൾ

നീളുന്നതുമാത്രമുണ്ടെപ്പോഴും

കാണാക്കനവുകളിലും

നിലച്ച ജീവിതയാത്രകളിലും, കാണാമറയത്തെ ചിന്തകളിലും!



Rate this content
Log in

Similar malayalam poem from Abstract